Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ പാളികളിലൊന്നായ മാന്റിലുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ കേന്ദ്രഭാഗം
  2. ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെയായി ആഴമുണ്ട്
  3. ഏറ്റവും കനം കൂടിയ പാളി
  4. മാന്റലിന്റെയും ഭൂമിയുടെ കാമ്പിന്റെയും അതിര്‍വരമ്പ്‌ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത എന്നറിയപ്പെടുന്നു

    Ai, iv ശരി

    Bii, iii, iv ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    ഭൂകമ്പസമയത്ത് സൃഷ്ട‌ിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്‌ത പാളികളായി തരം തിരിച്ചിരി ക്കുന്നു.

    1. ഭൂവല്ക്കം,(Crust)
    2. മാന്റിൽ (Mantle) 
    3. കാമ്പ് (Core)

    മാന്റിൽ (Mantle) 

    • ഭൂവല്ക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു
    • ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെ ആഴമുണ്ട് 
    • ഏറ്റവും കനം കൂടിയ പാളി
    • മാന്റലിന്റെയും, കാമ്പിന്റെയും അതിര്‍വരമ്പ്‌ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത എന്നറിയപ്പെടുന്നു
    • ഉപരിമാന്റ്റിൽ,അധോമാൻറിൽ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു 
    • സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരി മാൻറിൽ ഖരാവസ്ഥയിലാണ്.
    • ഉപരിമാൻ്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റിൽ അർധദ്രവാവസ്ഥയിലാണ്

    Related Questions:

    താഴെ നിന്ന് മുകളിലേക്ക് അന്തരീക്ഷ പാളികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക.
    ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?
    2024 ഡിസംബറിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?
    'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?
    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം: