App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഭക്ഷ്യവിളകളിൽ രണ്ടാം സ്ഥാനം :

Aചോളം

Bഗോതമ്പ്

Cനെല്ല്

Dപയറുവർഗ്ഗങ്ങൾ

Answer:

B. ഗോതമ്പ്

Read Explanation:

ഗോതമ്പ്

  • നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് നീർവാർചയുള്ള എക്കൽമണ്ണ്

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ മേഖല - മിതോഷ്‌ണമേഖല

  • ഇന്ത്യയിലെ ഭക്ഷ്യവിളകളിൽ രണ്ടാം സ്ഥാനം

  • ഗോതമ്പ് ഒരു മിതോഷ്‌ണമേഖല വിളയാണ്. 

  • അതിനാൽ ഇന്ത്യയിൽ ശൈത്യകാലത്ത് (റാബി) ഗോതമ്പ് കൃഷി ചെയ്യുന്നു.

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ 

  • 10° മുതൽ 26° സെൽഷ്യസ് വരെ താപ നിലയും 75-100 സെ.മീറ്റർ മഴയും

  • താപനില - 10 -15°C (വിതയ്ക്കുന്ന സമയം) 21 - 26°C (കായ്‌കൾ വിളയുന്ന സമയം)

  •  മണ്ണ് - നന്നായി വറ്റിച്ചു ഫലഭൂയിഷ്‌ഠമായ പശിമരാശിയും കളിമണ്ണും നിറഞ്ഞ മണ്ണ് (PSC 2022 answer )

  • ഗോതമ്പിൻ്റെ ഉൽപാദനശേഷി ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങൾ

  • ഉത്തർപ്രദേശ്, മധ്യപ്രദേശ് (2023-24 Economic Survey Report 

  • ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങൾ 

  • ഗംഗാ-സത്ലജ് പ്രദേശം

  • ഡെക്കാനിലെ കറുത്ത മണ്ണ് പ്രദേശം

  • ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജമ്മു & കാശ്മീർ .

  • ഗോതമ്പ് കൃഷി ചെയ്യുന്ന രാജ്യങ്ങൾ :: കാനഡ, അർജൻറീന, റഷ്യ, ഉക്രയിൻ ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക .

  • ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഗോതമ്പ് ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്നത്.

  • ശൈത്യകാല വിളയായതിനാൽ ജലസേചനത്തെ ആശ്രയിക്കുന്നു.

  • ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാൾവാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ് ഗോതമ്പുകൃഷി ചെയ്യുന്നത്.

  • രാജ്യത്തിൻ്റെ ഉത്തര-മധ്യ മേഖലകളിലാണ് ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിൻ്റെ 85 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്.


Related Questions:

Which of the following statements are correct?

  1. Cropping patterns in India are determined by climatic and soil conditions.

  2. Kharif crops are grown with the onset of monsoon and harvested before winter.

  3. Rabi crops are grown in monsoon and harvested in spring.

അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് :
റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം ഇവയിൽ ഏത് ?
റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം :