Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഗ്രാൻഡ് കാന്യോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്നു
  2. ഏകദേശം 446 km നീളമാണ് ഇതിനുള്ളത്.
  3. യുനെസ്കോയുടെ ലോകപൈതൃക ഇടമാണ്
  4. കൊളറാഡോ നദിയുടെ പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടത്

    Aരണ്ടും മൂന്നും

    Bഒന്നും മൂന്നും

    Cനാല് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഗ്രാൻഡ് കാന്യോൺ

    • വടക്കേ അമേരിക്കയിലെ അരിസോണയിലാണ് ബൃഹദ് താഴ്വരയായ ഗ്രാൻഡ് കന്യോൺ സ്ഥിതി ചെയ്യുന്നത്.

    • ഏകദേശം 446 km നീളവും, 29 km വരെ വീതിയുമാണിതിനുള്ളത്.

    • കൊളറാഡോ നദിയുടെ പ്രവർത്തനങ്ങളുടെ ഫലമായി ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണിത്.

    • ഇത് യുനെസ്കോയുടെ ലോക പൈതൃക ഇടമാണ്.


    Related Questions:

    ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്, ഏത് ഭൂഖണ്ഡത്തിലൂടെയാണ് അത് ഒഴുകുന്നത്?
    ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമേത് ?

    ചുവടെ നല്കിയവയിൽ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. ഈ വൻകരയുടെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്
    2. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണ് മൈത്രി
    3. ഇവിടുത്തെ ഏറ്റവും വലിയ പർവതം വിൻസൻ മാസിഫാണ്
      ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
      പീഠഭൂമി എന്നത് എന്താണ്?