Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

(i) ഗുരുവായൂർ സത്യാഗ്രഹസമയത്ത് കസ്തൂർബാ ഗാന്ധിയും രാജഗോപാലാചാരിയും ക്ഷേത്രപ്രവേശനത്തെ പിന്തുണച്ച് സജീവമായ പ്രൊപഗാണ്ട നടത്തി.

(ii) പയ്യന്നൂരിൽ സിവിൽ നിയമലംഘന പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ കെ. കേളപ്പൻ നേത്യപരമായ പങ്ക് വഹിച്ചു.

(iii) വൈക്കം സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എ. കെ. ഗോപാലനായിരുന്നു

A(i)-ഉം (ii)-ഉം മാത്രം ശരിയാണ്

B(ii)-ഉം (iii)-ഉം മാത്രം ശരിയാണ്

C(i) മാത്രം ശരിയാണ്

Dമുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Answer:

A. (i)-ഉം (ii)-ഉം മാത്രം ശരിയാണ്

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • കേരളത്തിലെ ക്ഷേത്രപ്രവേശന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നാണ് 1931 നവംബർ 1-ന് ആരംഭിച്ച ഗുരുവായൂർ സത്യാഗ്രഹം.

  • KPCC-യുടെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന്റെ പ്രധാന സംഘാടകൻ K. Kelappan ആയിരുന്നു.

  • സമരത്തിന് അനുകൂലമായി പൊതുജനവികാരം വളർത്തിയെടുക്കുന്നതിൽ Kasturba Gandhi, C. Rajagopalachari എന്നിവർ സജീവമായ പ്രചാരണം (Propaganda) നടത്തിയിരുന്നു.

  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ A. K. Gopalan (AKG) ആയിരുന്നു. സത്യാഗ്രഹ പ്രചാരണാർത്ഥം അദ്ദേഹം മലബാറിലുടനീളം സഞ്ചരിച്ച് ജനങ്ങളെ സംഘടിപ്പിച്ചു.

പയ്യന്നൂർ ഉപ്പുസത്യാഗ്രഹം (സിവിൽ നിയമലംഘന പ്രസ്ഥാനം)

  • ഗാന്ധിജിയുടെ ദണ്ഡി യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം കണ്ണൂരിലെ പയ്യന്നൂർ ആയിരുന്നു.

  • 1930 ഏപ്രിൽ 13-ന് കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് കെ. കേളപ്പന്റെ നേതൃത്വത്തിലാണ് സത്യാഗ്രഹ ജാഥ നയിച്ചത്.

  • കേരളത്തിലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്നതിനാലാണ് K. Kelappan 'കേരള ഗാന്ധി' എന്നറിയപ്പെടുന്നത്.

  • ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമോ എന്ന് അറിയാൻ പൊന്നാനി താലൂക്കിൽ നടത്തിയ റഫറണ്ടത്തിൽ ഭൂരിഭാഗം സവർണ്ണരും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

  • ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി സുബ്രഹ്മണ്യൻ തിരുമുമ്പ് നയിച്ച സത്യാഗ്രഹ പ്രചാരണ ജാഥ കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് യാത്ര തിരിച്ചു.

****2026 ഡിഗ്രി പ്രിലിമിനറി മൂന്നാം ഘട്ടം ഇംഗ്ലീഷ് ചോദ്യവും മലയാള ചോദ്യവും തമ്മിൽ വ്യത്യാസം ഉള്ളതിനാൽ ഉത്തര സൂചികയിൽ മാറ്റം പ്രതീക്ഷിക്കവുന്നതാണ്


Related Questions:

Who was the trustee of Guruvayur temple at the time of Guruvayur Sathyagraha ?
Which of the following was not an objective of the Indian National Congress when it was founded in 1885?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?

താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക. 

i) പുന്നപ്ര വയലാർ സമരം

 ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം

iii) വാഗൺ ട്രാജഡി

 iv) കയ്യുർ ലഹള

 

ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ?