Challenger App

No.1 PSC Learning App

1M+ Downloads

ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു.
  2. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു.
  3. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി.
  4. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci, ii, iv ശരി

    Diii, iv ശരി

    Answer:

    C. i, ii, iv ശരി

    Read Explanation:

    ഐക്യ കേരള പ്രസ്ഥാനം

    • ഒരേ ഭാഷ സംസാരിച്ചിരുന്നവരനെങ്കിലും, മലയാളികൾ മൂന്ന് വ്യത്യസ്ത ഭരണ മേഖലകളിലായി ഭിന്നിച്ചു കിടക്കുകയായിരുന്നു. 

    • 1920 നാഗ്പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. 

    • ഇതിന്റെ അടിസ്ഥാനത്തിൽ 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്ത് വെച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു. 

    • “ആന്ധ്രാ കേസരി” എന്നറിയപ്പെടുന്ന ബാരിസ്റ്റർ പ്രകാശമായിരുന്നു ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ. 

    • തുടർന്ന് തിരുവിതാംകൂർ കൊച്ചി മലബാർ പ്രദേശങ്ങളിൽ ഉൾപ്പെടുത്തി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു.  

    • ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. 

    • 1947 കേളപ്പൻ്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷനിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആലുവയിൽ വെച്ച് ചേർന്ന ഐക്യകേരള സമ്മേളനത്തിനും ഐക്യകേരള പ്രമേയം പാസാക്കി. 

    • ഇതേ തുടർന്ന് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചു.

    • മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് “ഒന്നേകാൽ കോടി മലയാളികൾ” എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുകയുണ്ടായി. 

    • ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് കേന്ദ്ര ഗവൺമെൻ്റ്  ഫസൽ അലി അധ്യക്ഷനായിക്കൊണ്ട് ഒരു സംസ്ഥാന പുനസംഘടന കമ്മീഷൻ രൂപീകരിച്ചു. 

    • കമ്മീഷന്റെ ശുപാർശ പ്രകാരം മലബാർ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായി.


    Related Questions:

    തെറ്റായ പ്രസ്താവന ഏത്?
    സംസ്ഥാന നിയമസഭപാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡന്റ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യത്തെ സംഭവമായിരുന്നു
    Kochi Rajya Praja Mandal was formed in the year :

    ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

    1. കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
    2. കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
    3. 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
    4. ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.

      ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

      1. അഞ്ചാമത്തെയും  ഏറ്റവും അവസാനത്തേതുമായ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം 1920 ഏപ്രിൽ 28ന് മഞ്ചേരിയിൽ സമ്മേളിച്ചു
      2. ആനിബസന്റും അനുയായികളും അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയി
      3. മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കസ്തൂരി രംഗ അയ്യങ്കാർ ആയിരുന്നു