App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:

  1. ലീനത്തിന്റെ സ്വഭാവം, ലേയത്വത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
  2. പൂരിത ലായനി ഉണ്ടാക്കുന്നതിന് മുമ്പുള്ള അവസ്ഥയിൽ, ലായനിയെ അതിപൂരിത ലായനി എന്ന് വിളിക്കുന്നു.
  3. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു കിടക്കുന്ന ലായനിയാണ് പൂരിത ലായനി.
  4. എല്ലാ ലവണങ്ങളുടെയും ലേയത്വം, താപനില കൂടുമ്പോൾ കൂടുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1, 3, 4 ശരി

    D3 മാത്രം ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    ലായനി:

    • ലയിക്കുന്ന വസ്തുവിനെ ലീനം എന്ന് അറിയപ്പെടുന്നു.
    • ഏതിലാണോ ലീനം ലയിക്കുന്നത്, അതിനെ ലായകം എന്ന് അറിയപ്പെടുന്നു.
    • ലീനം ലായകത്തിൽ ലയിച്ചു ഉണ്ടാകുന്നതിനെ ലായനി എന്നറിയപ്പെടുന്നു.
    • ലായനിയുടെ പരമാവധി ലയിക്കുന്ന സാന്ദ്രതയുള്ള ഒരു ലായനിയാണ്, പൂരിത ലായനി.
    • പൂരിത ലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയിൽ ലായനിയെ, അപൂരിത ലായനി എന്ന് വിളിക്കുന്നു.
    • പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി, അതിപൂരിത ലായനി.
    • ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം.
    • ലീനത്തിന്റെ സ്വഭാവം, താപനില എന്നിവ ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
    • താപനില വർദ്ധിക്കുന്നതിനനുസരിച്ച്, ലീനങ്ങളുടെ ലേയത്വം കൂടുന്നു.

    Related Questions:

    A solution which contains the maximum possible amount of solute at any given temperature is known as
    സോഡിയം ക്ലോറൈഡ് (NaCl) ശുദ്ധീകരിക്കുന്നതിൽ HCl വാതകം കടത്തിവിടുന്നു .കാരണം കണ്ടെത്തുക
    ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?
    ലയിക്കുന്ന ഉൽപ്പന്ന സ്ഥിരാങ്കം വർദ്ധിക്കുന്നതിനനുസരിച്ച് ______________വർദ്ധിക്കുന്നു
    നെസ്‌ലേഴ്സ് ലായനി ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്ന റാഡിക്കൽ ഏതാണ് ?