App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയതിൽ പോലീസിൻ്റെ പ്രധാന ചുമതല/കൾ തിരഞ്ഞെടുക്കുക

Aപക്ഷഭേദം കൂടാതെ നിയമം നടപ്പിലാക്കുക

Bഎല്ലാ ആളുകളുടേയും ജീവൻ, സ്വാതന്ത്ര്യം, സ്വത്ത്, മനുഷ്യാവകാശങ്ങൾ, അന്തസ്സ് എന്നിവ നിയമാനുസൃതം സംരക്ഷിക്കുക.

Cരാഷ്ട്രത്തിൻ്റെ ആഭ്യന്തരസുരക്ഷ കാത്തുസൂക്ഷിക്കുകയും, തീവ്രവാദ പ്രവർത്തനങ്ങൾ, വർഗ്ഗീയ അക്രമം, ആഭ്യന്തരകലാപം മുതലായവയ്ക്കെതിരായി ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുക.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കേരള പോലീസ് ആക്ട് സെക്ഷൻ 4 പ്രകാരം പോലീസിൻ്റെ  പ്രധാന ചുമതലകൾ

  • പൊതുസുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും കാത്തു സൂക്ഷിക്കു കയും പൊതു സമാധാനം നിലനിർത്തുകയും ചെയ്യുക.
  • അപായങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കുക.
  • റോഡുകൾ, റെയിൽവേ, പാലങ്ങൾ, മർമ്മ പ്രധാനമായ നിർമ്മിതികൾ, സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതുസ്വത്തുക്കളും സംരക്ഷിക്കുക.
  • നിയമപരമായ അധികാരങ്ങൾ പരമാവധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയും കുറച്ചു കൊണ്ടുവരികയും ചെയ്യുക.
  • കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമാനുസരണം അന്വേഷണം നടത്തി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കുക .
  • എല്ലാ പൊതുസ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക.
  • കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കു വാനും പരിഹരിക്കുവാനും ശ്രമിക്കുക
  • പ്രകൃതിദത്തമോ അല്ലാത്തതോ ആയ ദുരന്തമോ, അത്യാഹിതമോ, അപകടമോ ഉണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടു കയും ക്ലേശം അനുഭവിക്കുന്ന ആളുകൾക്ക് ഉചിതമായ എല്ലാ സഹായവും നൽകുക.
  • പോലീസിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും രാഷ്ട്രത്തിൻ്റെ  സുരക്ഷക്കും സഹായകരമായ വിവരങ്ങൾ സമാഹരിക്കുകയും പരിശോധിക്കു കയും ആവശ്യമെങ്കിൽ അവ പ്രചരിപ്പിക്കു കയും ചെയ്യുക.
  • കസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിത ത്വവും ഉറപ്പുവരുത്തുക.
  • യോഗ്യരായ അധികാരസ്ഥാനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും നിയമാനുസൃതമായ എല്ലാ ഉത്തരവുകളും അനുസരിക്കുകയും നിയമാനുസൃതമായി നടപ്പിലാക്കുകയും ചെയ്യുക.
  • പോലീസ് സേനയുടെ ആന്തരിക അച്ചടക്കം പാലിക്കുകയും നിലനിർത്തുകയും ചെയ്യുക.
  • ജനങ്ങൾക്കിടയിൽ പൊതുവായി സുരക്ഷിതത്വ ബോധം ഉറപ്പുവരുത്തുക.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?
Kerala Police Academy is situated in
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
First Coastal Police Station in Kerala was located in?