Challenger App

No.1 PSC Learning App

1M+ Downloads
പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോഗിച്ച് പരിഹരിക്കുന്നത് ......................... എന്നറിയപ്പെടുന്നു.

Aസ്വാംശീകരണം

Bസംസ്ഥാപനം

Cഅനുരൂപീകരണം

Dഇതൊന്നുമല്ല

Answer:

A. സ്വാംശീകരണം

Read Explanation:

പിയാഷെയുടെ സിദ്ധാന്തം

വികസന മനഃശാസ്ത്രജ്ഞനായ ജീൻ പിയാഷെ (Jean Piaget) മുന്നോട്ട് വെച്ച വൈജ്ഞാനിക വികാസ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങളാണിവ.

സ്വാംശീകരണം (Assimilation)

  • നിലവിലുള്ള സ്കീമകളെ ഉപയോഗിച്ച് പുതിയ  സ്കീമകളെ വ്യാഖ്യാനിക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം

  • പുതിയ അറിവുകളെ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം

  • ഉദാഹരണത്തിന്: ഒരു കുട്ടി പൂച്ചയെ കാണുകയും അതിനെ ഒരു 'പട്ടി' എന്ന് വിളിക്കുകയും ചെയ്യുന്നു (കാരണം രണ്ടിനും നാല് കാലുകളുണ്ട്, തന്റെ നിലവിലുള്ള 'നാല് കാലുള്ള മൃഗം' എന്ന സ്കീമയിലേക്ക് പൂച്ചയെ ഉൾപ്പെടുത്തുന്നു).


സംസ്ഥാപനം (Accommodation)

  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ  നിലവിലുള്ള സ്കീമുകൾക്ക് മാറ്റം വരുത്തിയോ, പരിവർത്തനം നടത്തിയോ  പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് - സംസ്ഥാപനം (അധിനിവേശം/ സന്നിവേശം)

  • ഉദാഹരണത്തിന്: പൂച്ചയുടെ ശബ്ദം പട്ടിയുടെതിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കുമ്പോൾ, കുട്ടി 'പൂച്ച' എന്ന് പേരുള്ള, 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു പുതിയ സ്കീമ രൂപീകരിക്കുന്നു.

 

  • പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്.

  • ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (Equilibration) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു.


അനുരൂപീകരണം (ADAPTATION)

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ -  അനുരൂപീകരണം

 

  • സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.


Related Questions:

PSI യും മറ്റ് അസാധാരണ സംഭവങ്ങളും അല്ലെങ്കിൽ നമ്മുടെ സാധാരണ അനുഭവത്തിനോ അറിവിനോ പുറത്തുള്ള ഇവന്റുകൾ പഠിക്കുന്നവർ
സൈൻ ഏന്ന പദം ഡയിൻ എന്ന് വായിച്ചു. ഇത് ഒരു :
കുട്ടിയുടെ സർഗ്ഗാത്മകത വളർത്തുന്നതിന് ക്ലാസ്സ്റൂമിൽ നൽകാവുന്ന പ്രവർത്തനമാണ് :
ചുവടെ കൊടുത്തവയിൽ ഡിസ് ലക്സിയയുടെ ലക്ഷണങ്ങളിൽ പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകമാണ് :