Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് അറിയപ്പെടുന്നത് :

Aസൈബർ സ്ക്വാട്ടിങ്

Bസൈബർ സ്റ്റോക്കിങ്

Cസൈബർ വാൻഡലിസം

Dസൈബർ ഡീഫമേഷൻ

Answer:

D. സൈബർ ഡീഫമേഷൻ

Read Explanation:

സൈബർ ഡീഫമേഷൻ

  • ഒരു വ്യക്തിയെക്കുറിച്ചോ,വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് സൈബർ ഡീഫമേഷൻ എന്നറിയപ്പെടുന്നു.
  • ഇതിനെ ഓൺലൈൻ ഡീഫമേഷൻ എന്നും വിളിക്കുന്നു.

സൈബർ സ്ക്വാട്ടിങ്

  • പ്രശസ്തമായ വെബ്സൈറ്റുകളുടെ ഡൊമൈൻ നാമത്തിന് സാദൃശ്യമുള്ള ഡൊമൈൻനാമം സൃഷ്ടിച്ച്, ഉപഭോക്താക്കളെ ആകർഷിച്ച് സാമ്പത്തിക ലാഭം നേടുന്ന സൈബർ കുറ്റകൃത്യം

സൈബർ സ്റ്റോക്കിങ് 

  • ഇൻറർനെറ്റിലൂടെ അനാവശ്യമായി ഒരു വ്യക്തിയെ നിരീക്ഷിക്കുക, സ്വകാര്യ വിവരങ്ങളുടെ മോഷണം, നശിപ്പിക്കൽ ഇവയെല്ലാം സൈബർ സ്റ്റോക്കിങ്ങിന്റെ പ്രത്യേകതകളാണ്.

സൈബർ വാൻഡലിസം

  • കമ്പ്യൂട്ടറോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ, കമ്പ്യൂട്ടറിൽ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന സൈബർ കുറ്റകൃത്യം.

Related Questions:

A cyberattack intended to redirect a website traffic to another, fake site by installing a malicious program on the computer is called?
Which of the following is a Cyber Crime ?
കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്ത് പേരിൽ അറിയപ്പെടുന്നു?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് അവരെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

2.വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, ഗ്രേ ഹാറ്റ് എന്നിങ്ങനെ മൂന്നായി ആണ് ഹാക്കർമാരെ തരംതിരിച്ചിരിക്കുന്നത് 

ട്രോജൻ ഹോഴ്‌സിനെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. ഒരു കംപ്യൂട്ടറിൽ ട്രോജൻ ഹോഴ്‌സ് ബാധിച്ചു കഴിഞ്ഞാൽ അവ കംപ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ നശിപ്പിച്ചു വിവരങ്ങൾ നഷ്ടപ്പെടുത്തുന്നു
  2. ട്രോജനുകൾ സ്വയം പെരുകുകയോ ബാധിച്ച ഫയലുകളുടെ പകർപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നില്ല
  3. ഉപകാരപ്രദമായ സോഫ്ട്‍വെയർ ആണെന്ന തോന്നൽ ഉണ്ടാക്കുകയും ഇൻസ്റ്റാൾ ചെയ്യുമ്പോൾ നഷ്ടം വരുത്തുന്നവയുമാണ് ട്രോജൻ ഹോർസ്