App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾ പലയിനം ചെടികളിലെ ഇലകളുടെ കൂട്ടത്തിൽ നിന്ന് ചെമ്പരത്തി ഇലകളെ തിരഞ്ഞെടുക്കുന്നു . ഇത് ഏത് ഉദ്ദേശ്യത്തിന്റെ സ്പഷ്‌ടീകരണമാണ് ?

Aഗ്രഹണം

Bപ്രയോഗം

Cഅപഗ്രഥനം

Dഇവയൊന്നുമല്ല

Answer:

A. ഗ്രഹണം

Read Explanation:

ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണം (Taxonomy)

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)
  • അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
  • ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
  • കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)

 

വെജ്ഞാനിക മേഖല (Cognitive Domain) വൈകാരിക മേഖല (Affective Domain) മനശ്ചാലക മേഖല (Psycho-motor Domain)
വിജ്ഞാനം സ്വീകരണം ഇന്ദ്രിയാനുഭൂതി
ആശയഗ്രഹണം പ്രതികരണം നില
പ്രയോഗം വിലകല്പിക്കൽ മാർഗ്ഗദർശിത പ്രതികരണം
അപഗ്രഥനം സംഘാടനം പ്രവർത്തന തന്ത്രം
ഉദ്ഗ്രഥനം സ്വാഭാവിക ശൈലി സങ്കീർണ ബാഹ്യ പ്രതികരണം
മൂല്യനിർണ്ണയം   സമായോജനം
    മൗലിക സൃഷ്ടി

 

വെജ്ഞാനിക മേഖല (Cognitive Domain)

  1. മുൻപ് പഠിച്ച പാഠ്യവസ്തുവിന്റെ സ്മരണയാണ് - വിജ്ഞാനം (Knowledge)
  2. പ്രസക്തമായ പാഠ്യവസ്തുവിന്റെ അർത്ഥം ഗ്രഹിക്കാനുള്ള ശേഷിയാണ് - ആശയഗ്രഹണം (Understanding)
  3. പഠിച്ച കാര്യങ്ങൾ നൂതനവും വസ്തുനിഷ്ഠവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള ശേഷിയാണ് - പ്രയോഗം (Application) 
  4. പാഠ്യവസ്തുക്കളെ അവയുടെ ഘടനാസ്വഭാവം ഗ്രഹിക്കാൻ വേണ്ടി ഘടകങ്ങളായി, അർത്ഥം പൂർണമായ രീതിയിൽ പിരിച്ചെടുക്കാനുള്ള ശേഷിയാണ് - അപഗ്രഥനം (Analysis)
  5. അംശങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു സമഗ്ര രൂപം സൃഷ്ടിക്കാനുള്ള ശേഷിയാണ് - ഉദ്ഗ്രഥനം (Synthesis) 
  6. ഒരു പദാർത്ഥത്തിന്റെയോ പ്രതിഭാസത്തിന്റെയോ മൂല്യം ശരിയായി നിർണ്ണയിക്കാനുള്ള ശേഷിയാണ് - മൂല്യനിർണ്ണയം (Evaluation)

Related Questions:

Individual attention is important in the teaching-learning process because
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് ?
Schechter-Singer theory is related to:
Confidence, Happiness, Determination are --------type of attitude
ക്ലറിക്കൽ വേഗതയും കൃത്യതയും ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :