App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാമത് ഭേദഗതി പ്രകാരം ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന /പ്രസ്‌താവനകൾ ഏത്?

(i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

(ii) സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെ പരിശോധിക്കുന്നതിനായി ഓരോ പത്ത് വർഷം കൂടുന്തോറും ധനസ്ഥിതി സംസ്ഥാന ഗവൺമെന്റ്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

(iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

A(i) (ii) മാത്രം

B(ii) (iii) മാത്രം

C(i) (iii) മാത്രം

Dഇവയെല്ലാം

Answer:

C. (i) (iii) മാത്രം

Read Explanation:

  • 73-ാം ഭേദഗതി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് (ഇന്റർമീഡിയറ്റ് തലം), ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്തുടനീളം സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, 20 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് ഇടത്തട്ടിലുള്ള ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിക്കേണ്ടതില്ല എന്നൊരു ഇളവും നൽകിയിട്ടുണ്ട്.

  • പഞ്ചായത്തുകളുടെ ധനസ്ഥിതി അവലോകനം ചെയ്യുന്നതിനും ശുപാർശകൾ സമർപ്പിക്കുന്നതിനും ഓരോ അഞ്ചു വർഷം കൂടുമ്പോഴും സംസ്ഥാന ഗവൺമെന്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കണം എന്നാണ് 73-ാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്, അല്ലാതെ പത്ത് വർഷം കൂടുമ്പോഴല്ല.

  • 73-ാം ഭേദഗതി ഭരണഘടനയിൽ പുതിയതായി പതിനൊന്നാം പട്ടിക കൂട്ടിച്ചേർക്കുകയും പഞ്ചായത്തുകൾക്ക് കൈമാറേണ്ട 29 വിഷയങ്ങളെക്കുറിച്ച് അതിൽ വ്യക്തമാക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളിൽ പഞ്ചായത്തുകൾക്ക് നിയമം നിർമ്മിക്കാനും ഭരണം നടത്താനും അധികാരമുണ്ട്.


Related Questions:

നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?

അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് :

i) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്

ii) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്.

iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.

The Sachar Committee is related to which of the following ?
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?
ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരാണ് ?