App Logo

No.1 PSC Learning App

1M+ Downloads

പ്രസ്താവന 1 : സമമർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചെരിവ് , കൂടുതലായിരിക്കും

പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

Aപ്രസ്‌താവന 1

Bപ്രസ്‌താവന 2

Cരണ്ട് പ്രസ്‌താവനകളും ശരി

Dരണ്ട് പ്രസ്‌താവനകളും തെറ്റ്

Answer:

B. പ്രസ്‌താവന 2

Read Explanation:

കൊറിയോലിസ് ബലം

  • ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം.

  • ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.

  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.

ഫെറല്‍ നിയമം

  • കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.

  • അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.


Related Questions:

30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് ?
ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?
കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?
'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?