App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.ദക്ഷിണ കൊറിയയെ സോവിയറ്റ് യൂണിയൻ പിന്തുണച്ചപ്പോൾ അമേരിക്ക ഉത്തര കൊറിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം.

Read Explanation:

  • ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം എന്നറിയപ്പെടുന്നത്.

  • 1950 മുതൽ 53 വരെയാണ് ഈ യുദ്ധം നടന്നത്

  • ഈ യുദ്ധത്തിൽ ദക്ഷിണ കൊറിയയെ പിന്തുണച്ചത് - അമേരിക്ക

  • ഉത്തര കൊറിയയ്ക്ക് പിന്തുണ നൽകിയത് - സോവിയറ്റ് യൂണിയൻ

  • അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്


Related Questions:

വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
  2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 
  3. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.
    "ശീതസമരം' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് ആര് ?

    ശരിയായ പ്രസ്താവന കണ്ടെത്തുക:

    1. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയുടെ ബഹുരാഷ്ട്ര അധിനിവേശ സമയത്ത്, പാശ്ചാത്യ നിയന്ത്രണത്തിലുള്ള ബെർലിനിലെ സെക്ടറുകളിലേക്കുള്ള പാശ്ചാത്യ സഖ്യകക്ഷികളുടെ റെയിൽവേ, റോഡ്, കനാൽ പ്രവേശനം സോവിയറ്റ് യൂണിയൻ തടഞ്ഞു
    2. ഇത് ബെർലിൻ ഉപരോധം എന്നറിയപ്പെടുന്നു
    3. ബെർലിൻ ഉപരോധം ശീതയുദ്ധത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പ്രതിസന്ധികളിലൊന്നാണ്.

      ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

      1.രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും , സോവിയറ്റ് യൂണിയനും വൻശക്തി രാഷ്ട്രങ്ങളായി മാറി.

      2.രണ്ടാം ലോകയുദ്ധാനന്തരം ലോകരാജ്യങ്ങൾക്കിടയിൽ മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും രൂപംകൊണ്ടു.

      Which Soviet leader introduced glasnost and perestroika in the Soviet Union?