Challenger App

No.1 PSC Learning App

1M+ Downloads
ജലീയ ലായനികളിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ______.

Aആസിഡുകൾ

Bആൽക്കലികൾ

Cപോളാർ സംയുക്തങ്ങൾ

Dലവണങ്ങൾ

Answer:

A. ആസിഡുകൾ

Read Explanation:

ആസിഡ് 

  • ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത് 'അസിഡസ്' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് 
  • അസിഡസ് എന്ന വാക്കിന്റെ അർത്ഥം - പുളി 
  • ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H + ) അയോണുകൾ 
  • ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ആസിഡുകൾ 
  •  ബേസികത -ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം 
  • ഏകബേസിക ആസിഡ് - ബേസികത 1 ആയിട്ടുള്ള ആസിഡ് 
  • ഉദാ : ഹൈഡ്രോക്ലോറിക്ക് ആസിഡ് 
  • ദ്വിബേസിക ആസിഡ് - ബേസികത 2 ആയിട്ടുള്ള ആസിഡ് 
  • ഉദാ : സൾഫ്യൂറിക് ആസിഡ് 
  • ത്രിബേസിക ആസിഡ് - ബേസികത  3   ആയിട്ടുള്ള ആസിഡ് 
  • ഉദാ : ഫോസ്ഫോറിക് ആസിഡ് 
  • ആസിഡ് നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു 
  • ഓർഗാനിക് ആസിഡ് - നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പുളിരുചിയുള്ള പ്രകൃതിദത്ത വസ്തുക്കളിൽ ചെറിയ അളവിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Related Questions:

ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
ബേസികത 2 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ലോഹ ഓക്‌സൈഡുകൾ പൊതുവെ ബേസിക് സ്വഭാവം കാണിക്കുന്നു എന്നാൽ ചില ഓക്‌സൈഡുകൾ ആസിഡിൻ്റെയും ബേസിൻ്റെയും സ്വഭാവം കാണിക്കുന്നു പേരിൽ ആണ് അറിയപ്പെടുന്നത് ?
സിങ്ക് + ഹൈഡ്രോക്ലോറിക് ആസിഡ് രാസപ്രവർത്തനത്തിന്റെ ഉൽപ്പന്നം ഏതാണ്?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?