സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം ഏതാണ് ?
A1998
B1999
C2000
D2001
Answer:
B. 1999
Explanation:
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1999 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതിയാണ് സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY).
ഐ.ആര്‍.ഡി.പി., ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി.ഡബ്ല്യു.സി.ആര്‍.എ.എന്നീ പദ്ധതികളിൽ സമന്വയിപ്പിച്ചാണ് SGSY അവതരിപ്പിച്ചത്
പദ്ധതി പ്രകാരം ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുന്നു.
അവർക്കാവശ്യമായ പരിശീലനങ്ങൾ, സാങ്കേതികജ്ഞാനം, അടിസ്ഥാനസൗകര്യങ്ങൾ, വായ്പ, സബ്സിഡി മുതലായവയും ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.