Question:

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്ഠ സ്വാമികൾ

Cബ്രഹ്മാനന്ദ ശിവയോഗി

Dവാഗ്‌ഭടാനന്ദ

Answer:

B. വൈകുണ്ഠ സ്വാമികൾ

Explanation:

രാജാധികാരത്തെയും വൈദേശിക ഭരണത്തെയും സ്വാമികൾ എതിർത്തിരുന്നു. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് കിഴക്കേക്കോട്ടയുടെ തെക്ക് സ്ഥിതിചെയ്യുന്ന ശിങ്കാരത്തോപ്പു ജയിലിലടച്ചു. 1838 മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം ജയിൽമോചിതനായി.


Related Questions:

കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു 

II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ  ദിവാനാണ് ഇദ്ദേഹം 

III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു  

രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?

വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?

കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?

കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?