App Logo

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.

Aഭൂഗുരുത്വാകർഷണ ത്വരണം

Bത്രസ്റ്റ്

Cആക്കം

Dആവേഗം

Answer:

A. ഭൂഗുരുത്വാകർഷണ ത്വരണം

Read Explanation:

ഗുരുത്വാകർഷണത്വരണം (Acceleration due to Gravity):

Screenshot 2024-11-27 at 6.59.54 PM.png
  • ഭൂമിയുടെ ആകർഷണബലം കാരണമാണ്, തെങ്ങിൽ നിന്നും ഞെട്ടറ്റുപോയ തേങ്ങ താഴെക്ക് പതിക്കുന്നത്.

  • ഭൂമി പ്രയോഗിക്കുന്ന അസന്തുലിത ബലം തേങ്ങയിൽ ത്വരണമുണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

  • ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, ഭൂഗുരുത്വാകർഷണ ത്വരണം (acceleration due to gravity) എന്ന് അറിയപ്പെടുന്നു.

  • ഇത് g എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

  • ന്യൂട്ടന്റെ രണ്ടാം ചലന നിയമം അനുസരിച്ച് F = ma ആണ്.

  • F എന്നത് ഭൂമിയുടെ ആകർഷണ ബലവും, m വസ്തുവിന്റെ മാസും എങ്കിൽ, a എന്നത് ഭൂമിയുടെ ആകർഷണം മൂലമുള്ള ത്വരണമാണ്.

  • വസ്തുവിന്റെ മാസ് m, ഭൂമിയുടെ മാസ് M, ഭൂമിയുടെ ആരം R എന്ന് പരിഗണിച്ചാൽ ഗുരുത്വാകർഷണ നിയമപ്രകാരം ഭൂമി പ്രയോഗിക്കുന്ന ആകർഷണബലം

F = GMm/ R²


Related Questions:

ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ചന്ദ്രനിലെ ഭൂഗുരുത്വത്വരണം എത്രയാണ് ?
ഭൂമിയുടെ ആകൃതി എന്താണ് ?
' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?