App Logo

No.1 PSC Learning App

1M+ Downloads
വേദനിപ്പിക്കുന്ന അനുഭവങ്ങളെ അബോധമനസ്സിലേക്ക് തള്ളിവിടുന്നത് തന്ത്രം ?

Aദമനം

Bപ്രക്ഷേപണം

Cയുക്തീകരണം

Dഉദാത്തീകരണം

Answer:

A. ദമനം

Read Explanation:

ദമനം (റിപ്രെഷൻ)

  • ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളും, ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഒക്കെ അബോധ മനസ്സിലേക്കു തള്ളി താഴ്ത്താറുണ്ട്, ഈ പ്രക്രിയ അറിയപ്പെടുന്നതാണ് ദമനം.
  • വ്യക്തിയുടെ വ്യവഹാര ശൈലിയും വ്യക്തിത്വവും നിർണയിക്കുന്നത് അബോധമനസ്സിൽ ഒളിച്ചുവച്ച ഇത്തരം ആഗ്രഹങ്ങളും അനുഭവങ്ങളും ആണെന്ന് ഫ്രോയ്ഡ് കരുതുന്നു. 
  • വേദനാജനകമായ വസ്തുതകളെ ബോധമനസിൽ നിന്നും അബോധമനസ്സിലേക്ക് ബോധപൂർവ്വം (മനഃപൂർവ്വം) തള്ളിവിടുന്ന പ്രക്രിയയെ അടിച്ചമർത്തൽ (Suppression) എന്നുപറയുന്നു.
  • അബോധമായാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ അതിനെ വിളിക്കുന്നത് - ദമനം
  • ഏറ്റവും അപകടകരമായ പ്രതിരോധതന്ത്രം - ദമനം 
  • ഇഷ്ടമില്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നത് പല മാനസിക രോഗങ്ങൾക്കും കാരണമാകും.
  • പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുകയാണ് ദമനത്തിന് പ്രതിവിധി.

Related Questions:

നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
താഴെ കൊടുത്തതിൽ പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?
സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :