Challenger App

No.1 PSC Learning App

1M+ Downloads
കെ.പി.ആർ. ഗോപാലനെ വധശിക്ഷക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം ?

Aആറ്റിങ്ങൽ കലാപം

Bമൊറാഴ സമരം

Cഅഞ്ചുതെങ്ങ് കലാപം

Dകരിവെള്ളൂർ സമരം

Answer:

B. മൊറാഴ സമരം

Read Explanation:

മൊറാഴ സമരം:

  • മൊറാഴ സമരം നടന്നത് : 1940 സെപ്റ്റംബർ 15 നാണ് 
  • കണ്ണൂർ ജില്ലയിലാണ് മൊറാഴ സമരം നടന്നത്
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരം
  • രണ്ടാം ലോകമഹായുദ്ധകാലത്ത് വിലവർധനയ്ക്കും, ബ്രിട്ടീഷ് ഗവൺമെന്റ് മർദ്ദനമുറകൾക്കും എതിരെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രക്ഷോഭം
  • രണ്ടാം ലോകമഹായുദ്ധത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ മർദ്ദന നയങ്ങൾക്കുമെതിരെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ കോൺഗ്രസ് പ്രവർത്തകർ മലബാറിൽ മർദ്ദന പ്രതിഷേധ ദിനമായി സെപ്റ്റംബർ 15 ആചരിച്ചു. സമാധാനപരമായി നടന്ന പൊതുയോഗതിനെതിരെ പോലീസ് മർദ്ദനം ആരംഭിച്ചു. 
  • 1940 സെപ്തംബർ 15 ന് സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ കെപിസിസി ജനങ്ങളോട് ആഹ്വാനം ചെയ്തു.
  • തുടർന്നു നടന്ന വെടിവെപ്പിൽ രണ്ടു സമരാനുകൂലികൾ  കൊല്ലപ്പെട്ടു. 
  • മൊറാഴ സമരത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ : കെ എം കുട്ടികൃഷ്ണമേനോൻ,ഗോപാലൻ നമ്പ്യാർ 
  • മൊറാഴ സമരവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി : കെ പി ആർ ഗോപാലൻ
  • ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് : കെ പി ആർ ഗോപാലൻ

Related Questions:

ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?
രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ച ധീരദേശാഭിമാനി
'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
Who was the Grand Old man of India?
ഇന്ത്യന്‍ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നത് ആര് ?