Challenger App

No.1 PSC Learning App

1M+ Downloads
ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

Aലീനതാപം

Bഖരണാങ്ക ലീനതാപം

Cദ്രവീകരണ ലീനതാപം

Dബാഷ്പീകരണ ലീനതാപം

Answer:

C. ദ്രവീകരണ ലീനതാപം

Read Explanation:

ലീന താപം (Latent Heat):

        താപനിലയിൽ യാതൊരു മാറ്റവുമില്ലാതെ, ഒരു പദാർത്ഥത്തിന്റെ ഘട്ട മാറ്റത്തിന്, ആവശ്യമായ താപത്തിന്റെ അളവിനെയാണ്, ലീന താപം എന്നറിയപ്പെടുന്നത്.

 

ബാഷ്പീകരണത്തിന്റെ ലീന താപം (Latent Heat of Vaporization):

     സ്ഥിര ഊഷ്മാവിൽ ദ്രാവക പദാർത്ഥത്തിന്റെ ഒരു യൂണിറ്റ് പിണ്ഡത്തെ, വാതകമാക്കി മാറ്റാൻ, ആവശ്യമായ താപത്തിന്റെ അളവാണ്, ബാഷ്പീകരണത്തിന്റെ ലീന താപം എന്നറിയപ്പെടുന്നത്.

 

ദ്രവീകരണ ലീന താപം (Latent Heat of Fusion):

     സ്ഥിര ഊഷ്മാവിൽ ഖര പദാർത്ഥത്തിന്റെ ഒരു യൂണിറ്റ് പിണ്ഡത്തെ, ദ്രാവകമാക്കി മാറ്റാൻ, ആവശ്യമായ താപത്തിന്റെ അളവാണ്, ദ്രവീകരണ ലീന താപം എന്നറിയപ്പെടുന്നത്.


Related Questions:

താപ ആഗിരണ പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.
ബയോലൂമിനിസെൻസ് പ്രവർത്തനത്തിൽ പുറത്തു വരുന്ന ഊർജ്ജത്തിന്റെ എത്ര ശതമാനമാണ് പ്രകാശോർജ്ജം?
ഇരുമ്പ് തുരുമ്പിക്കുന്നത് ഏത് തരം മാറ്റമാണ്?
ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?