App Logo

No.1 PSC Learning App

1M+ Downloads
ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?

Aഹാർപ്പ

Bഈജിപ്റ്റ്

Cചൈന

Dസുമേറിയ

Answer:

B. ഈജിപ്റ്റ്

Read Explanation:

ഹൈറോഗ്ലിഫിക്സ്

  • പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന എഴുത്ത് സമ്പ്രദായമാണ് ഹൈറോഗ്ലിഫിക്സ്.
  • 'പവിത്രം' അല്ലെങ്കിൽ 'ദൈവികം' എന്നർഥം വരുന്ന  "ഹൈറോസ് എന്ന വാക്കും  'കൊത്തുപണി' എന്നർഥം വരുന്ന  'ഗ്ലിഫിൻ' എന്ന വാക്കും ചേർന്നാണ് ഹൈറോഗ്ലിഫിക്സ് എന്ന പദമുണ്ടായത് 
  • 3200 BCE മുതലുള്ളതാണ് ഈ ലിപി സമ്പ്രദായം ഉടെലെടുത്തതെന്ന് കണക്കാക്കപ്പെടുന്നു 
  • പുരാതന ഈജിപ്തുകാർ മതഗ്രന്ഥങ്ങൾ, ഔദ്യോഗിക ലിഖിതങ്ങൾ, സ്മാരക കലകൾ എന്നിവയ്ക്കായി ഹൈറോഗ്ലിഫിക്സ് ഉപയോഗിച്ചു.
  • കെട്ടിടങ്ങൾ, ശവകുടീരങ്ങൾ, മറ്റ് സമുച്ചയങ്ങളിലെ സ്മാരക ലിഖിതങ്ങൾക്കായും  ഹൈറോഗ്ലിഫിക്സ് ഉപയോഗിക്കപ്പെട്ടു 

 


Related Questions:

ഈജിപ്തിലുണ്ടായിരുന്ന ഹൈറോഗ്ലിഫിക്സ് ലിപിൽ എത്ര അടിസ്ഥാന ചിഹ്നങ്ങളാണ് ഉണ്ടായിരുന്നത് ?
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

  1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
  2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
  3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
  4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം

    ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക.

    1. നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
    2. ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്.
    3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബവേറിയൻ സംസ്കാരമാണ്
    4. പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു.