App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

  1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
  2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
  3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
  4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം

    Aii മാത്രം

    Bഎല്ലാം

    Ciii, iv

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    ഈജിപ്ഷ്യൻ സംസ്കാരം

    • ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം.

    പുരാതന ഈജിപ്തുകാരുടെ സംഭാവനകൾ

    • ഖനനത്തിനുള്ള സാങ്കേതികവിദ്യകൾ

    • സർവ്വേരീതികൾ

    • പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു. 

    •  ഗണിതശാസ്ത്രരീതികൾ 

    • ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ

    • ജലസേചനസമ്പ്രദായങ്ങൾ

    • കാർഷികോൽ‌പാദനത്തിനുള്ള സാങ്കേതികവിദ്യകൾ.

    • പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ.

    • ഈജിപ്ഷ്യൻ ഫെയ്‌ൻസ് (പ്രത്യേകതരം സെറാമിക് നിർമ്മാണം) ഗ്ലാസുണ്ടാക്കാനുള്ള സാങ്കേതികവിദ്യ.

    • സാഹിത്യത്തിന്റെ വ്യത്യസ്തരൂപങ്ങൾ. 

    • മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്) ഇവയും പുരാതന ഈജിപ്റ്റിന്റെ സംഭാവനകളിൽപ്പെടുന്നു. 

     

    • ബി.സി.5500-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്‌.

    • ഈ കാലഘട്ടത്തിലും ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടത്തിലും ഈജിപ്ഷ്യൻ കാലാവസ്ഥ ഇന്നത്തേതു പോലെ വരണ്ടതായിരുന്നില്ല. 

    • ഈജിപ്റ്റിലെ ധാരാളം പ്രദേശങ്ങൾ പുൽമേടുകളാൽ നിറഞ്ഞിരുന്നു. 

    • ഈ പുൽമേടുകളിൽ വ്യത്യസ്ത അംഗുലേറ്റകൾ (കുളമ്പുകളുള്ള ജീവികൾ) മേഞ്ഞിരുന്നു. 

    • സസ്യജന്തുജാലങ്ങൾ ധാരാളമായി എല്ലാ ചുറ്റുപാടുകളിലും കാണപ്പെട്ടിരുന്നു.

    • നൈൽനദീതടം വിവിധ പക്ഷികളുടെ ആവാസവ്യവസ്ഥയായിരുന്നു.

    • അന്നത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ വേട്ടയാടൽ സാധാരണമായിരുന്നു. 

    • മനുഷ്യർ പല മൃഗങ്ങളേയും ഇണക്കിയെടുത്തത് ഈ കാലഘട്ടത്തിലാണ്. 

     


    Related Questions:

    മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?
    Who was the first person to decipher hieroglyphics ?
    പുരാതന ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത എഴുത്ത് സമ്പ്രദായം ?
    Egypt is known as the :
    പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?