App Logo

No.1 PSC Learning App

1M+ Downloads
ഒരു തന്മാത്രയുടേയോ അയോണിൻ്റേയോ കേന്ദ്ര ആറ്റത്തിന് ചുറ്റുമായി ബന്ധന ഇലക്ട്രോൺ ജോടികൾ അടങ്ങിയിരിക്കുന്ന ഓർബിറ്റലുകൾക്കിടയിലുണ്ടാകുന്ന കോണിനെ ____________എന്നുപറയുന്നു. .

Aബന്ധനകോൺ

Bസംയോജിതക്കോൺ

Cചലനകോൺ

Dഇവയൊന്നുമല്ല

Answer:

A. ബന്ധനകോൺ

Read Explanation:

ബന്ധനകോൺ (Bond angle)

  • ഒരു തന്മാത്രയുടേയോ അയോണിൻ്റേയോ കേന്ദ്ര ആറ്റത്തിന് ചുറ്റുമായി ബന്ധന ഇലക്ട്രോൺ ജോടികൾ അടങ്ങിയിരിക്കുന്ന ഓർബിറ്റലുകൾക്കിടയിലുണ്ടാകുന്ന കോണിനെ ബന്ധനകോൺ എന്നുപറയുന്നു. 

  • ഇത് പ്രസ്‌താവി ക്കുന്നത് 'ഡിഗ്രി'യിൽ ആണ്. 

  • സ്പെക്ട്രോസ്കോപിക് മാർഗങ്ങളിലൂടെയാണ് ഇത് കണക്കാക്കുന്നത്. 

  • ഒരു തന്മാത്രയിലെ അല്ലെങ്കിൽ സങ്കുലഅയോണിലെ കേന്ദ്ര ആറ്റത്തിന് ചുറ്റുമുള്ള ഓർബിറ്റലുകളുടെ ക്രമീകരണത്തെക്കുറിച്ചുള്ള ഒരു ആശയം ഇത് നൽകുന്നു. 

  • അതിനാൽ തന്മാത്രയുടെ ആകൃതി നിർണയിക്കുന്നതിന് ഇത് സഹായിക്കുന്നു.


Related Questions:

സിഗ്മ ബോണ്ട് (sigma bond) ഒരു പൈ ബോണ്ടിനേക്കാൾ ശക്തമാകാൻ കാരണം എന്താണ്?
താഴെ പറയുന്നവയിൽBeCl2 ന്റെ തന്മാത്ര ഘടന എന്ത് ?
ചുവടെ ചേർത്തിരിക്കുന്ന ഏത് അവസ്ഥയിൽ ആണ് ഒരു രാസപ്രവർത്തനം പുരോപ്രവർത്തന ദിശയിൽ നടക്കുന്നത് ?
താഴെ പറയുന്നവയിൽ ഏത് തന്മാത്രയിലാണ് ഹൈഡ്രജൻ ബന്ധനം സാധ്യമല്ലാത്തത്?
Which of the following is NOT a possible isomer of hexane?