Challenger App

No.1 PSC Learning App

1M+ Downloads
'ഉൽക്കാവർഷപ്രദേശം' എന്നറിയപ്പെടുന്ന അന്തരീക്ഷ മണ്ഡലം.

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cമിസോസ്ഫിയർ

Dഇവയൊന്നുമല്ല

Answer:

C. മിസോസ്ഫിയർ

Read Explanation:

മിസോസ്ഫിയർ (Mesosphere)

  • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ
  • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
  • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C  വരെ താഴുന്നു.
  • മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
  • 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങൾ  (Noctilucent clouds) മീസോസ്ഫിയറിലാണ്  സ്ഥിതിചെയ്യുന്നത് .
  • ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.
  • അന്തരീക്ഷത്തിൽ ഉൽക്കകൾ കത്തുന്ന പാളിയാണ് മീസോസ്ഫിയർ.
  • അതിനാൽ മീസോസ്ഫിയർ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും അറിയപ്പെടുന്നു.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:
Which of the following statement is false?
ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ് ?
അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?
ഫലകസംയോജനം എത്ര തരത്തിൽ സംഭവിക്കാം?