Question:

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

A150 സെ.മീ.

B155 സെ.മീ.

C160 സെ.മീ.

D170 സെ.മീ.

Answer:

D. 170 സെ.മീ.

Explanation:

9 കുട്ടികളുടെ ശരാശരി ഉയരം=160 9 കുട്ടികളുടെ ആകെ ഉയരം = 160 × 9 = 1440 10 കുട്ടികളുടെ ശരാശരി ഉയരം (പുതുതായി ചേർത്ത കുട്ടിയുടെ ഉയരം ഉൾപ്പെടെ) =161 10 കുട്ടികളുടെ ആകെ ഉയരം = 1610 പുതുതായി ചേർത്ത കുട്ടിയുടെ ഉയരം = 1610 - 1440 =170cm


Related Questions:

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?

ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?

40 സംഖ്യകളുടെ ശരാശരി 71 ആണ്.100ന് പകരം,140 എന്ന സംഖ്യ ഉപയോഗിക്കുകയാണെങ്കിൽ, ശരാശരി എത്രമാത്രം വർദ്ധിക്കുന്നു ?

ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?

25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?