App Logo

No.1 PSC Learning App

1M+ Downloads

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:

Aഫസൽ അലി കമ്മിഷൻ

Bകോത്താരി കമ്മീഷൻ

Cമണ്ഡൽ കമ്മീഷൻ

Dരാധാകൃഷ്ണൻ കമ്മീഷൻ

Answer:

A. ഫസൽ അലി കമ്മിഷൻ

Read Explanation:

ഫസൽ അലി കമ്മീഷൻ

  • 1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൻ 
  • ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്.
  • ഫസൽ അലി അധ്യക്ഷനായ കമ്മറ്റിയിൽ സർദാർ കെ.എം.പണിക്കർ, എച്ച്. എൻ.കുൻസ്രു എന്നിവർ അംഗങ്ങളായിരുന്നു.
  • 1955 സെപ്റ്റംബർ 30 ന് കമ്മിഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു.
  • റിപ്പോർട്ടിൽ ഭാഷാപരവും സാംസ്കാരികവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി  പുതിയ സംസ്ഥാനങ്ങൾ നിർമ്മിക്കാൻ ശുപാർശ ചെയ്തു.
  • കമ്മീഷന്റെ ശുപാർശകൾ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു.
  • ദേശീയ ഐക്യം നിലനിർത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ ഒരു കേന്ദ്രം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു

Related Questions:

പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?

1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു

2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു

3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി

4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍