ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം____________ആണ്
Aഏറ്റവും കൂടുതൽ
B1
C0
Dകുറവ്
Answer:
C. 0
Read Explanation:
- ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ ഇടത്തോട്ടും വ്യതിചലിക്കുന്നു. ഈ ദിശാവ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം.
- കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്‌താവ് ഡി, കൊറിയോലിസ്
- കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്‌ത അമേരിക്കൻ ശാസ്ത്രജ്ഞൻ - അഡ്‌മിറൽ ഫെറൽ
- കൊറിയോലിസ് പ്രഭാവത്തിൻ്റെ സ്വാധീനത്താൽ കാറ്റുകൾക്കുണ്ടാകുന്ന ദിശാവ്യതിയാനത്തെ അടിസ്ഥാനമാക്കി ഫെറൽ ആവിഷ്‌കരിച്ച നിയമം - ഫെറൽ നിയമം
- ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കൊറിയോലിസ് ബലം കുറയുന്നു.