Challenger App

No.1 PSC Learning App

1M+ Downloads
'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം' ഇന്ത്യയിൽ നിലവിൽ വന്ന തിയ്യതി :

A2009 ഏപ്രിൽ 1

B2010 ഏപ്രിൽ 1

C2009 ജൂൺ 1

D2010 ജൂൺ 1

Answer:

B. 2010 ഏപ്രിൽ 1

Read Explanation:

വിദ്യാഭ്യാസ അവകാശനിയമം 2009

  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം.

  • 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി
  • ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടനയിലേക്ക് ആർട്ടിക്കിൾ 21 എ ഉൾപ്പെടുത്തി
  • അത് പ്രകാരം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.
  • 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. 

വിദ്യാഭ്യാസ അവകാശനിയമം 2009ൻറെ സവിശേഷതകൾ

  • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ അയൽപക്ക സ്‌കൂളിൽ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാകും.
  • പഠനത്തിന്നാവശ്യമായ ചെലവ്‌ വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
  • നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.
  • ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ  വയസ്സിന്‌ അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌.
  • പഠനനിലവാരം മെച്ചപ്പെടുത്താൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകണം.
  • 14 വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടിക്ക് അവകാശമുണ്ടായിരിക്കും.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സ്‌കൂളിലേക്ക്‌ മാറ്റം ആവശ്യപ്പെടാം.

Related Questions:

മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?

താഴെ പറയുന്നവയിൽ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം?

  1. Prohibition of Child Marriage Act, 2006
  2. Commissions for Protection of Child Rights (Amendment) Act, 2006
  3. Juvenile Justice (Care and Protection of Children) Act, 2000
Who was the prime minister of Britain at the time of commencement of the Government of India Act, 1858?
In India the conciliation proceedings are adopted on the model of :
ഇന്ത്യയിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?