Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.

Aലാന്തനോയ്ഡുകൾ

Bആൽകലി ലോഹങ്ങൾ

Cആൽക്കാലൈൻ ഏർത്ത് ലോഹങ്ങൾ

Dആക്റ്റിനോയ്ഡുകൾ

Answer:

D. ആക്റ്റിനോയ്ഡുകൾ

Read Explanation:

ആക്റ്റിനോയ്ഡുകൾ (Actinoids):

  • 7-ാം പീരിയഡിലെ ആക്റ്റീനിയവും, തുടർന്നു വരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

  • അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.

  • ആക്റ്റിനോയ്ഡുകളിൽ യുറേനിയത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമിതമാണ്.


Related Questions:

പീരിയോഡിക് ടേബിളിലെ ആകെ പീരിയഡുകളുടെ എണ്ണം എത്ര ?

ഉൽകൃഷ്ട വാതകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

  1. ഇവ ദ്വയാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്
  2. സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു
  3. വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട്
  4. ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവ ഉൽകൃഷ്‌ട വാതകങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്
    ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് ബോറോൺ കുടുംബം എന്ന് വിളിക്കുന്നത് ?
    പീരിയോഡിക് ടേബിളിൽ ഇരുമ്പിൻ്റെ പ്രതീകം എന്താണ് ?
    പീരിയോഡിക് ടേബിളിൽ വെള്ളിയുടെ പ്രതീകം എന്താണ് ?