Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

Aകെ.സി.എസ്.പണിക്കർ

Bകെ.ജി സുബ്രഹ്മണ്യൻ

Cആർട്ടിസ്റ്റ് രാമവർമ്മ രാജ

Dഎ. രാമചന്ദ്രൻ

Answer:

C. ആർട്ടിസ്റ്റ് രാമവർമ്മ രാജ

Read Explanation:

കേരള ലളിതകലാ അക്കാദമി

  • കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനം.
  • ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി.
  • 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്.
  • തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. 
  • എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.

അക്കാദമി നൽകി വരുന്ന പ്രധാന അവാർഡുകൾ :

  • വിഖ്യാതശില്‍പി ലാറിബേക്കറുടെ പേരില്‍ വാസ്തുശില്‍പകലയ്ക്ക് പുരസ്കാരം.
  • ആദിവാസി ഗോത്രനാടോടി ചിത്ര- ശില്‍പകലകള്‍ക്ക് ജെ.സ്വാമിനാഥന്റെ പേരില്‍ പുരസ്ക്കാരം
  • ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരം.
  • സോണാഭായ് രജ്വാര്‍ പുരസ്കാരം, പത്മിനി പുരസ്കാരം, കേസരി പുരസ്കാരം, മറ്റ് സംസ്ഥാനപുരസ്കാരങ്ങള്‍ എന്നിവയും അക്കാദമി നല്‍കിവരുന്നു. 




Related Questions:

2023 ഡിസംബറിൽ കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ഇരയിമ്മൻ തമ്പി ആയിരുന്നു.
  2. കാർത്തിക തിരുനാൾ മുതൽ ഉത്രം തിരുനാൾ വരെ ആറ് തിരുവിതാംകൂർ ഭരണാധികാരികളെ സേവിക്കാൻ ഇരയിമ്മൻ തമ്പിക്കു സാധിച്ചു.
    ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
    ' എന്തരോ മഹാനു ഭാവുലു ' എന്ന പ്രശസ്ത കീർത്തനം രചിച്ചത് ആര് ?