താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം :Aപള്ളിയോടംBനെന്മണിCമുല്ലവള്ളിDകൈതച്ചക്കAnswer: B. നെന്മണി Read Explanation: നെൽ + മണി = നെന്മണിഇവിടെ പൂർവ്വപദമായ 'നെൽ' എന്നതിലെ 'ൽ' എന്ന വർണ്ണത്തിന് പകരം 'ൻ' എന്ന വർണ്ണം ആദേശമായി (പകരമായി) വന്നിരിക്കുന്നു. ഒരു വർണ്ണത്തെ മാറ്റി അതിനുപകരം മറ്റൊരു വർണ്ണം വന്നുചേരുന്നതാണ് ആദേശസന്ധി. അതിനാൽ 'നെന്മണി' എന്നത് ആദേശസന്ധിക്ക് ഉദാഹരണമാണ്. Read more in App