Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ കവിതയുടെ പൊതുവായ സവിശേഷത :

ചുവടെ . കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവിയാണ് വള്ളത്തോൾ നാരായണ മേനോൻ. സമ്പന്നമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം കേരളീയ പാരമ്പര്യ കലകളുടെ സമുദ്ധാരകൻ എന്ന നിലയ്ക്കും ശ്രദ്ധേയനാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജസ്വലമാകുന്ന കാലത്താണ് "സാഹിത്യമഞ്ജരി'യിലെ കവിതകൾ പുറത്തുവന്നത്. അക്കാലത്ത് വള്ളത്തോൾ ദേശാഭിമാനം ഉണർത്തുന്ന ഒട്ടേറെ കവിതകളെഴുതി. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന് ഉജ്ജ്വലമായ ആവേശം പകരാൻ ആ കവിതകൾക്കു കഴിഞ്ഞു. വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിവേരുകൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. മഹത്തായ പാരമ്പര്യമുള്ള തൻ്റെ മാതൃഭൂമി ഒരന്യരാജ്യത്തിന് അടിമയായി സാംസ്കാരിക കഴിയേണ്ടിവന്നത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥ നാക്കിയത്. വള്ളത്തോളിൻ്റെ ദേശാഭിമാനപരമായ കവിതകളെ മൂന്നു വിഭാഗമായി തിരിക്കാം. ഭാരതത്തിൻ്റെ സാംസ്കാരിക പ്രകീർത്തിക്കുന്നവയാണ് പൈതൃകത്തെ ആദ്യത്തേത്. അടുത്തതാവട്ടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആദർശങ്ങളെ അഹിംസ, സമത്വ- ബോധം, ഐക്യം, ദീനാനുകമ്പ, സ്വാതന്ത്ര്യം- വാഴ്ത്തുന്നു. മൂന്നാമത്തേത് സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവയാണ്. ഇതിൽ അവസാനത്തെ വിഭാഗത്തിൽപ്പെടുന്ന കവിതയാണ് "എൻ്റെ ഗുരുനാഥൻ'. ഗാന്ധിജിയെ തൻ്റെ ഗുരുനാഥനായി വള്ളത്തോൾ അംഗീകരിക്കുകയും ആ വ്യക്തിത്വ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങളാണ് ഗാന്ധിജി- യോടുള്ള കവിയുടെ ആദരവും ആരാധനയും.

Aഅഹിംസ

Bദേശീയബോധം

Cസമത്വചിന്ത

Dമാനവ ഐക്യം

Answer:

B. ദേശീയബോധം

Read Explanation:

വള്ളത്തോൾ രാമകൃഷ്ണന്റെ കവിതയുടെ പൊതുവായ സവിശേഷത “ദേശീയബോധം” ആണ്.

അദ്ദേഹത്തിന്റെ രചനകൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, സാമൂഹ്യ സംവരണങ്ങൾ, രാജ്യത്തോടുള്ള സ്നേഹത്തിന്റെ ശക്തിയെന്ന് പ്രതിഫലിപ്പിക്കുന്നു. വള്ളത്തോൾ, കവിതകളിലൂടെ ദേശഭക്തിയും, ഏകതയും, സാമൂഹിക നീതിയും വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.

ദേശീയ ബോധത്തെ ഉയർത്തുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ, ഇന്ത്യയുടെ വിവിധ സാംസ്കാരികവും, ഭാഷയും, ആചാരവും ഉൾക്കൊള്ളുന്നു, കൂടാതെ അവയെ ഒരുമിപ്പിച്ചും കാണിക്കുന്നു.


Related Questions:

പൂതം അനുഭവിക്കുന്ന ശിക്ഷ എന്താണ് ?
സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?
മേൽമുണ്ട് കലാപം നടന്നതെവിടെ ?
കുട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
ഡോ. പ്രദീപൻ പാമ്പിരികുന്ന് രചിച്ച "ഏകജീവിതാനശ്വരഗാനം' എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു ?