സെന്റർ ഫോർ എൻവിയോൺമെന്റ് എജുക്കേഷന്റെ (Centre for Environment Education - CEE) ആസ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദ് ആണ്.
കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിൽ ഒരു മികവിന്റെ കേന്ദ്രമായി (Centre of Excellence) 1984 ഓഗസ്റ്റിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്.
പരിസ്ഥിതി ബോധവൽക്കരണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.