Challenger App

No.1 PSC Learning App

1M+ Downloads
10 + 2 +3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നത് ?

Aഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Bഡോ. ലക്ഷ്‌മണസ്വാമി മുതലിയാർ കമ്മീഷൻ

Cഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Dഹണ്ടർ കമ്മീഷൻ

Answer:

A. ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Read Explanation:

 കോത്താരി കമ്മീഷൻ

  • ഇന്ത്യാ ഗവൺമെന്റ് 1964-ൽ നിയമിച്ച ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ - കോത്താരി കമ്മീഷൻ

  • കോത്താരി കമ്മീഷന്റെ അദ്ധ്യക്ഷൻ - ഡോ. ഡി. എസ് കോത്താരി

  • ഇന്ത്യൻ എഡ്യുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത് - കോത്താരി കമ്മീഷൻ

  • കോത്താരി കമ്മീഷൻ രൂപീകരിക്കുമ്പോൾ അംഗസംഖ്യ - 17

  • കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1966 ജൂൺ 29

  • കോത്താരി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനു നൽകിയ പേര് - വിദ്യാഭ്യാസവും ദേശീയവികസനവും

 

  • കോത്താരി കമ്മീഷൻ നിർദേശിച്ച ബൃഹത്തായ മൂന്നു പദ്ധതികൾ

  1. വിദ്യാഭ്യാസത്തിന്റെ ആന്തരിക പുനഃ സംഘടന

  2. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക

  3. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വികസനം

  • "ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" എന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതാര് - ഡോ. ഡി. എസ്. കോത്താരി 

 

  • 10+2+3 മാതൃകയിലുള്ള വിദ്യാഭ്യാസ സംവിധാനം ശിപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ 

  • ഇന്ത്യയിലുടനീളം ഏകീകൃതമായ ഒരു വിദ്യാഭ്യാസ ഘടന കൊണ്ടുവരുന്നതിനായി ഈ കമ്മീഷൻ 10+2+3 രീതി (10 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം, 2 വർഷത്തെ ഹയർ സെക്കൻഡറി, 3 വർഷത്തെ ബിരുദ പഠനം) ശക്തമായി ശിപാർശ ചെയ്തു.

  • ഇതിന്റെ അടിസ്ഥാനത്തിലാണ് 1968-ലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം (National Policy on Education) രൂപീകരിച്ചത്.

 

  • മൂല്യ വിദ്യാഭ്യാസ ത്തിന് ഊന്നൽ നൽകണം എന്ന് ശിപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ 

  • സെക്കന്റെറി തലത്തിൽ തൊഴിലധി ഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കാൻ ശിപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ


Related Questions:

ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
  2. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മിഷൻ രൂപീകരിക്കണം
  4. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
    ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ
    6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
    വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :