App Logo

No.1 PSC Learning App

1M+ Downloads
ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനം അറിയപ്പെടുന്നത് :

Aകാറ്റ്

Bവായു മർദ്ദം

Cവായുവിന്റെ ലംബ ചലനം

Dതാപനില

Answer:

A. കാറ്റ്

Read Explanation:

കാറ്റ്

  • ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. 

  • ഉച്ചമർദ മേഖലയിൽ നിന്നു ന്യൂനമർദ മേഖലയിലേക്ക് ആണ് കാറ്റ് വീശുന്നത് .

  • കാറ്റിന് തുല്യ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോചിപ്പിച്ചു വരയ്ക്കുന്ന ഭൂപടമാണ് ഐസാടാക്കുകൾ.  

  • കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ ഉപയാഗിക്കുന്ന ഉപകരണം അനിമോമീറ്റർ.  

  • കാറ്റിന്റെ ദിശ മനസ്സിലാക്കാൻ ഉപയാഗിക്കുന്ന ഉപകരണം വിൻഡ് വെയിൻ.

Screenshot 2025-06-11 224112.png


Related Questions:

ചെളി തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക :

  1. ചക്രവാതം
  2. വാണിജ്യവാതം
  3. പശ്ചിമവാതം
  4. പ്രതിചക്രവാതം
    'ഫൊൺ' എന്ന് പേരുള്ള വരണ്ടകാറ്റ് വീശുന്ന ഭൂഖണ്ഡമേത്?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കോറിയോലിസ് ബലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

    1. 1835 ൽ കോറിയോലിസ് ബലത്തെക്കുറിച്ച് വിശദീകരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് - കോറിയോലിസ്

    2. കോറിയോലിസ് ബലം ഉത്തരാർദ്ധ ഗോൽത്തിൽ കാറ്റിന്റെ സഞ്ചാര ദിശക്ക് വലത്തോട്ടും ദക്ഷണാർദ്ധ ഗോളത്തിൽ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു 

    3. കാറ്റിന്റെ വേഗത കൂടിയാൽ കോറിയോലിസ് ബലം മൂലമുണ്ടാകുന്ന വ്യതിചലനത്തിന്റെ അളവ് കൂടുതൽ ആയിരിക്കും 

    4. ഭൂമധ്യ രേഖ പ്രദേശങ്ങളിൽ കോറിയോലിസ് ബലം അനുഭവപ്പെടുന്നില്ല . പക്ഷെ ധ്രുവങ്ങളിൽ ഇത് ഏറ്റവും കൂടുതൽ ആയിരിക്കും 

    കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?