App Logo

No.1 PSC Learning App

1M+ Downloads
ബിംബനഘട്ടം (Iconic stage) എന്നത് ഏത് പഠനസിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ?

Aസാമൂഹ്യജ്ഞാന നിർമ്മിതി

Bഗസ്റ്റാൾട്ട് സിദ്ധാന്തം

Cവൈജ്ഞാനിക പഠന സിദ്ധാന്തം

Dസാമൂഹിക പഠന സിദ്ധാന്തം

Answer:

C. വൈജ്ഞാനിക പഠന സിദ്ധാന്തം

Read Explanation:

ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ 

  1. പ്രവർത്തന ഘട്ടം 
  2. ബിംബന ഘട്ടം 
  3. പ്രതിരൂപാത്മക ഘട്ടം

1. പ്രവർത്തന ഘട്ടം (Enactive Stage)

  • പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
  • ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.

2. ബിംബന ഘട്ടം (Iconic Stage)

  • നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.

3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)

  • അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും  പ്രകടിപ്പിക്കുന്നതുമായ ഘട്ടം. 
  • കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
  • ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് ഈ ഘട്ടത്തിൽ ആണ്.

മൂർത്ത വസ്തുതകൾ ആദ്യവും ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ അർദ്ധ മൂർത്ത വസ്തുക്കൾ അതിനുശേഷവും തുടർന്ന് അമൂർത്ത വസ്തുക്കളും എന്ന ക്രമത്തിൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണെങ്കിൽ ആശയരൂപീകരണം കൂടുതൽ ദൃഢമാകും.


Related Questions:

താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
Maslow divide human needs into ------------- categories
ഒരു പ്രത്യേക വിഷയത്തിലെ നിപുണചിന്തനത്തിനും നിപുണ പഠനത്തിനും വേണ്ട ബോധപൂർവ്വവും അല്ലാത്തതുമായ മാനസിക വ്യാപാരത്തെ കുറിച്ചുള്ള പഠന രീതിയാണ് ?
സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി :
ക്രമീകൃത ബോധത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രേരക തത്വം?