Question:

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?

Aഹൃദ്യം

Bതാലോലം

Cമികവ്

Dസഹിതം

Answer:

D. സഹിതം

Explanation:

താലോലം

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ , നാഡീ രോഗങ്ങൾ , സെറിബ്രൽ പാഴ്സി , ഓട്ടിസം , അസ്ഥിവൈകല്യങ്ങൾ എന്നിവയും എൻഡോസൾഫാൻ ബാധിതർക്കും ഡയാലിസിസ് , ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവിനായി ധനസഹായം നൽകുന്ന പദ്ധതി

സ്നേഹ സാന്ത്വനം

എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി

വഴികാട്ടി

യാത്രക്കിടെ അപകടത്തിൽ പെടുന്നവർക്കും മറ്റു ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

അശ്വമേധം പദ്ധതി

കേരളസാമൂഹ്യ മിഷന്റെ നേതൃത്വത്തിൽ കുഷ്ഠരോഗം ബാധിച്ചവർക്കായുള്ള ഗൃഹ സന്ദർശനരോഗനിർണയ പദ്ധതി

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം - 2008

സഹിതം

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി


Related Questions:

വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?

എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?

അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ് ?