Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

A2010 മെയ് 5

B2012 മെയ് 5

C2015 മെയ് 15

D2015 മെയ് 25

Answer:

D. 2015 മെയ് 25

Read Explanation:

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി

  • കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 2015 മെയ് 25ന് നിലവില്‍ വന്നു.
  • 2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.
  • തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം 2016 ല്‍ ഇത് ഒരു സ്വയം ഭരണ അതോറിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  • സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സനായും, ചീഫ് സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സനായും, ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മെമ്പര്‍ സെക്രട്ടറിയുമായി ചുമതല വഹിക്കുന്നു.

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

  • കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  • തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുകയും/ തടയുകയും ചെയ്യുക.
  • സമഗ്ര വികസനത്തിനു വേണ്ടിയുള പദ്ധതി/പോളിസി രൂപ രേഖ തയ്യാറാക്കുക.
  • പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുക.
  • തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ട മേല്‍ നോട്ടം വഹിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി ദേശീയ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.
  • ജല ഗുണ നിലവാരം ഉറപ്പാക്കുക തണ്ണീര്‍ത്തട പരിസ്ഥിതി ശോഷണം തടയുക.
  • പുതിയ തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യുന്നതിനായി സര്‍ക്കാരിനെ സഹായിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ അതിര്‍ത്തി, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക.
  • തണ്ണീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

Related Questions:

വർദ്ധിച്ചു വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും, ചൂഷണങ്ങളേയും കുറിച്ച്, കുട്ടികളെ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേരള പോലീസും, ബച്ച്പ്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന്, നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ്?
തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യ കലകൾക്ക് പുതുജീവൻ നൽകാൻ കുടുംബശ്രീ ഒരുക്കുന്ന പദ്ധതി
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കാർഷികമേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതി ?
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ?