Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രം കായംകുളം കൃഷ്‌ണപുരം കൊട്ടാരത്തിലാണ് ഉള്ളത്. ഈ ചിത്രം ഏത് കഥയെ ആസ്‌പദമാക്കിയുള്ളതാണ്?

Aപൂതനാമോക്ഷം

Bരാസക്രീഡ

Cഗജേന്ദ്രമോക്ഷം

Dകംസവധം

Answer:

C. ഗജേന്ദ്രമോക്ഷം

Read Explanation:

• കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനലിലുള്ള ചുവർചിത്രമാണിത്. ഏകദേശം 154 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഇതിനുള്ളത്. പ്രമേയം: ശ്രീമദ് ഭാഗവതത്തിലെ 'ഗജേന്ദ്രമോക്ഷം' എന്ന കഥയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചതുർബാഹുവായ മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് മുതലയുടെ പിടിയിൽപ്പെട്ട ഗജേന്ദ്രനെ (ആനയെ) രക്ഷിക്കുന്നതാണ് ഇതിലെ പ്രധാന രംഗം.


Related Questions:

ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം :
കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?
ദശപുഷ്പങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതേത്?
മലബാർ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം