Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് നടത്തിയ കാൽനട സമര പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാവ് :

Aകെ. കേളപ്പൻ

Bമന്നത്ത് പത്മനാഭൻ

Cഎ.കെ. ഗോപാലൻ

Dപി. കൃഷ്ണപിള്ള

Answer:

C. എ.കെ. ഗോപാലൻ

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം (1931-1932)

  • കെ. കേളപ്പൻ ആണ് ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്.
  • ഈ സമരത്തിന്റെ പ്രചാരണാർത്ഥം പയ്യന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് നടത്തിയ പദയാത്രയ്ക്ക് നേതൃത്വം നൽകിയത് എ.കെ. ഗോപാലൻ (AKG) ആയിരുന്നു.
  • ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം ഉന്നയിച്ചുകൊണ്ട് 1931 നവംബർ 1-നാണ് ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്.
  • സത്യാഗ്രഹത്തിന്റെ മുന്നണിപ്പടയുടെ ക്യാപ്റ്റനായി പ്രവർത്തിച്ചത് എ.കെ. ഗോപാലൻ ആണ്.
  • കെ. കേളപ്പൻ നിരാഹാര സമരം ആരംഭിച്ചതിനെത്തുടർന്ന് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെച്ചു.
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ.കെ. ഗോപാലനെ ക്ഷേത്രനടയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.

Related Questions:

പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ പേരെന്താണ്?
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

  1. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം..
  2. ടി.കെ. മാധവൻ നേതൃത്വം നൽകി.
  3. എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.
  4. മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.

    താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :

    (i) ഗുരുവായൂർ സത്യാഗ്രഹം

    (ii) പാലിയം സത്യാഗ്രഹം

    (iii) ചാന്നാർ കലാപം

    (iv) കുട്ടംകുളം സമരം

    1812-ൽ വയനാട്ടിൽ നടന്ന കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

    1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് കലാപത്തിനിടയാക്കി.
    2. രാജ്‌മഹൽ കുന്നുകളിലാണ് കലാപം നടന്നത്.
    3. കലാപത്തെപറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.
    4. കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പിയായിരുന്നു.