Question:

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

A1200 ച.സെ.മീ.

B1164 ച.സെ.മീ.

C1100 ച.സെ.മീ.

D1264 ച.സെ.മീ.

Answer:

B. 1164 ച.സെ.മീ.

Explanation:

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ ആണെങ്കിൽ വിസ്തീർണ്ണം = 40 × 30 = 1200 3 സെ.മീ. വശമുള്ള സമചതുരത്തിന്റെ വിസ്തീർണ്ണം = 3 × 3 = 9 മുറിച്ച് മാറ്റിയ സമചതുരങ്ങൾ = 4 സമചതുരങ്ങളുടെ ആകെ വിസ്തീർണ്ണം = 9 × 4 = 36 ചതുരശ്ര സെ.മീ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണം = 1200 - 36 = 1164 ച.സെ.മീ.


Related Questions:

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്:

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

12 സെന്റിമീറ്റർ ആരമുള്ള ഗോളം ഉരുക്കി 12 സെന്റിമീറ്റർ ഉയരമുള്ള വൃത്ത സ്തൂപിക രൂപാന്തരപ്പെടുത്തുന്നു. എങ്കിൽ വൃത്ത സ്തൂപികയുടെ ആരമെത്ര ?