Challenger App

No.1 PSC Learning App

1M+ Downloads
പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതി :

Aഅധികപഠനം

Bസമഗ്രപഠനം

Cഅംശ പഠനം

Dദൃശ്യവൽകൃതപഠനം

Answer:

C. അംശ പഠനം

Read Explanation:

അംശപഠനവും സമഗ്ര പഠനവും (Part learning and Whole learning)

  • പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതിയാണ് അംശ പഠനം.
  • പാഠ്യവസ്തു വളരെ ദൈർഘ്യവും കാഠിന്യവും ഉള്ളതാണെങ്കിൽ അംശപഠനം ഗുണം ചെയ്യും.
  • എന്നാൽ സമഗ്രത നഷ്ടപ്പെടുത്തിയുള്ള അംശപഠനം ഗുണകരമല്ല.
  • പാഠഭാഗത്തെ ഒറ്റ ഏകകമായി കണ്ട് പഠിപ്പിക്കുന്ന രീതിയാണ് സമഗ്രപഠനം. 

Related Questions:

ഏറ്റവും കൂടുതൽ പ്രചാരമുള്ള ബഹുഘടക അഭിരുചി ശോധകം ?

പ്രക്രിയാനുബന്ധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  2. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  3. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ഒഴിവാക്കുന്നു.
  4. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നില്ല.
    ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?
    പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?