പുതിയ വിദ്യാഭ്യാസ നയം 2020:
- പൊതുവിദ്യാഭ്യാസ കൗൺസിലിന് (GEC) കീഴിൽ, NCTE യെ ഒരു പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡിയായി (PSSB) പുനഃക്രമീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു.
- NCTE, 2022-ഓടെ വികസിപ്പിച്ച ടീച്ചർമാർക്കായുള്ള ദേശീയ പ്രൊഫഷണൽ മാനദണ്ഡങ്ങളുടെ (NPST) ഒരു പൊതു ഗൈഡിംഗ് സെറ്റ് സ്ഥാപിക്കുന്നതാണ്, പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ഹൈലൈറ്റ്.
ജനറൽ എഡ്യൂക്കേഷൻ കൗൺസിൽ (GEC):
- ഫലപ്രദമായ ഒരു പൊതുവിദ്യാഭ്യാസ പരിപാടിയുടെ നിലവിലുള്ള വികസനം നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയുടെ ഉത്തരവാദിത്തം പൊതു വിദ്യാഭ്യാസ കൗൺസിലിനാണ്.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷണൻ (NCTE):
- NCTE യുടെ പ്രധാന ലക്ഷ്യം എന്നത് രാജ്യത്തുടനീളമുള്ള അധ്യാപക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആസൂത്രിതവും, ഏകോപിതവുമായ വികസനം കൈവരിക്കുക എന്നതും, അധ്യാപക വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാനദണ്ഡങ്ങളുടെ നിയന്ത്രണവും, ശരിയായ പരിപാലനവും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണ്.
നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഫോർ ടീച്ചേർസ് (NPST):
- അധ്യാപകർക്കുള്ള ദേശീയ പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഫലപ്രദവും ഉയർന്ന നിലവാരമുള്ളതുമായ അധ്യാപനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൊതു പ്രസ്താവനയാണ് NPST.
- അധ്യാപകരുടെ ഗുണനിലവാരം എന്താണെന്നതിന്റെ പൊതു പ്രസ്താവനയാണ് ഇത് അധ്യാപകരുടെ ജോലിയുടെ വ്യാപ്തിയും ആവശ്യമായ കഴിവുകളും നിർവചിക്കും.
- NPST ശരിയായി നടപ്പിലാക്കുന്നതിലൂടെ, നമ്മുടെ സ്കൂളുകൾക്ക് ഉയർന്ന യോഗ്യതയും, വൈദഗ്ധ്യവുമുള്ള അധ്യാപകരെയും ലഭിക്കും.