Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :

A44

B34

C24

D14

Answer:

B. 34

Read Explanation:

  • കേരളത്തിൽ ചെറുതും വലുതുമായി ആകെ 34 കായലുകൾ ഉണ്ട്.

  • ഇവയിൽ 27 എണ്ണം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു, 7 എണ്ണം ഉൾനാടൻ കായലുകളാണ്.

  • അവയില്‍ 3 എണ്ണം വലിയ ശുദ്ധജല കായലുകളാണ് (തടാകങ്ങള്‍).

ശുദ്ധജല തടാകങ്ങള്‍

  1. ശാസ്താംകോട്ട ശുദ്ധജല കായല്‍- കേരളത്തിലെ എറ്റവും വലിയ ശുദ്ധജലതടാകമാണ് കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന 'F' ആകൃതിയിലുള്ള ഈ കായല്‍. വിസ്തീര്‍ണ്ണം- 3.75 ച.കി.മീ. ശരാശരി ആഴം 14 മീറ്റര്‍ ആണ്. അംഗീകൃത റാംസര്‍ സൈറ്റാണ്.

  2. വെള്ളായണി ശുദ്ധജല കായല്‍- രണ്ടാമത്തെ വലിയ ശുദ്ധജലതടാകം. തിരുവനന്തപുരം ജില്ലയില്‍ കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഈ തടാകം കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ്. വിസ്തീര്‍ണ്ണം- 2.29 ച.കി.മീ.

  3. പൂക്കോട്ട് ശുദ്ധജല കായല്‍- വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ കുന്നത്തിടവക എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

    മറ്റ് ശുദ്ധജല കായലുകള്‍

  4. തൃശ്ശൂര്‍ ജില്ലയിലെ ഏനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്റ് ലേക്ക്, ഇരവികുളം എന്നിവയാണ് ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റ് ശുദ്ധജല കായലുകള്‍.


Related Questions:

ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?

കേരളത്തിലെ ഏറ്റവും വലിയ കായൽ

താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :
കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് . ഇവയിൽ വ്യത്യസ്തമായത് ഏതാണ് ?