Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' പദ്ധതി ഇവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

Aഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Bമുതലിയാർ കമ്മീഷൻ

Cദേശീയ വിദ്യാഭ്യാസ നയം

Dകോത്താരി കമ്മീഷൻ

Answer:

C. ദേശീയ വിദ്യാഭ്യാസ നയം

Read Explanation:

ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്

  • പ്രാഥമിക വിദ്യാലയങ്ങൾക്ക് അടിസ്ഥാനപരമായി ആവശ്യമായ പഠനസാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതി - ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് (1987)
  • ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് നടപ്പിലാക്കിയത് - രാജീവ് ഗാന്ധി 
  • ഓപ്പറേഷൻ ബ്ലാക്ക്ബോർഡിന്റെ ലക്ഷ്യം - വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക.
  • ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലൂടെ നടപ്പിലാക്കിയത് - ഭാഷാപഠനത്തിന് പ്രോത്സാഹനം നൽകി, വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥി വിനിമയ സാധ്യത (mobility) മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. 
  • പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രാഥമിക വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
  • വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
  • ഗ്രാമീണവിദ്യാലയങ്ങളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള പ്രദേശങ്ങളിലാണ് ഈ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
  • പെൺപള്ളിക്കൂടങ്ങൾക്കാണ് മുൻഗണന
  • Operation Blackboard ലൂടെ ഭാഷാപഠനത്തിന് പ്രോത്സാഹനം നൽകി വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥി വിനിമയ സാധ്യത (Mobility) മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. 

Related Questions:

ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
1944-1945-ലെ സാർജന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിറ്റിയുടെ കീഴിൽ വരുന്ന മൂന്ന് സർവ്വകലാശാലകൾ ഏതാണ് ?

ഗാന്ധിജി മുന്നോട്ടുവെച്ച നയി താലിം (നൂതന വിദ്യാഭ്യാസം ) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത് ?

  1. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
  2. വിദ്യാഭ്യാസം ഉൽപ്പാദന ക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം
  3. 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം
  4. വിദ്യാഭ്യാസം മാതൃ ഭാഷയിലാവണം
    Shodganga project is implemented by ?
    സെക്കന്ററി-ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി :