Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചപ്രയാഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഹിമാലയത്തിൻ്റെ ഭാഗം :

Aഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം

Bഡാർജിലിങ് സിക്കിം ഹിമാലയം

Cകിഴക്കൻ കുന്നുകളും പർവതങ്ങളും

Dഅരുണാചൽ ഹിമാലയം

Answer:

A. ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം

Read Explanation:

ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം 

  • പടിഞ്ഞാറ് രവി നദിക്കും കിഴക്ക് കാളി (ഘാഘര നദിയുടെ പോഷകനദി) നദിക്കും ഇടയിലായാണ് .

  • സിന്ധു, ഗംഗ എന്നീ രണ്ട് നദീവ്യൂഹങ്ങളാണ് ഈ പ്രദേശത്തെ പ്രധാന നീരൊഴുക്കുകൾ

  •  സിന്ധുനദിയുടെ പോഷകനദികളായ രവി, ബിയാസ്, സത്ലജ് എന്നിവയും ഗംഗയുടെ പോഷകനദികളായ യമുന, ഘാഘര എന്നിവയുമാണ് പ്രധാന നദികൾ. 

  • വടക്കുനിന്നും തെക്കോട്ട് ഗ്രേറ്റ് ഹിമാലയൻ നിര, ലെസ്സർ ഹിമാലയം,ശിവാലിക് നിര എന്നിങ്ങനെയുള്ള ഹിമാലയത്തിൻ്റെ മൂന്നു പ്രധാന പർവതനിരകൾ ഈ വിഭാഗത്തിലും വ്യക്തമായി കാണപ്പെടുന്നു.

  • ഈ പ്രദേശം പ്രസിദ്ധമായ പഞ്ചപ്രയാഗങ്ങളുടെ (നദികളുടെ സംഗമസ്ഥാനം) പേരിലും അറിയപ്പെടുന്നു. 

  • ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരിനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളും ഈ ഹിമാലയ ഭാഗത്തിലാണ് സ്ഥിതിചെയ്യുന്നത്. 

  • ധർമശാല, മുസോറി, ശിംല, കൗസാനി എന്നിവയും സിംല, മുസോറി, കസോളി, അൽമോറ, ലാൻസ് ഡോൺ, റാണികെറ്റ് എന്നിവയും ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയത്തിൻ്റെ ഭാഗമാണ്.


Related Questions:

The important latitude which passes through the middle of India :
According to the formation,The Deccan Plateau is mainly considered as a?
Which glacier, described as the biggest in the world, is located in the Trans Himalayas, specifically in the Nubra Valley ?
ചോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?
ട്രാൻസ്ഹിമാലയത്തിൻ്റെ എറ്റവും വടക്കുള്ള പർവത നിര :