Challenger App

No.1 PSC Learning App

1M+ Downloads
ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് :

Aടൊർണാഡോ വഴി

Bകൊറിയോലിസ് പാത്ത്

Cഡാമേജ് പാത്ത്

Dവിൻഡ് ഷിയർ

Answer:

C. ഡാമേജ് പാത്ത്

Read Explanation:

അസ്ഥിരവാതങ്ങൾ (Variable Winds)


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:

  • ചക്രവാതം (Cyclone)

  • പ്രതിചക്രവാതം (Anticyclone)

 ടൊർണാഡോ (Tornado)

  • ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം ടൊർണാഡോ.

  • മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.

  • ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം

  • ടൊർണാഡോ മൂലം ഏറ്റവും നാശനഷ്ട‌ങ്ങൾ ഉണ്ടാകുന്ന രാജ്യം അമേരിക്ക

  • ആർദ്രതയും അത്യുഷ്‌ണവും അനുഭവപ്പെടുന്ന ദിവസങ്ങളിലെ ശക്തമായ സംവഹനപ്രക്രിയ (convection)യിലൂടെ രൂപംകൊള്ളുന്നത് 

  • ഇടിയും മിന്നലുമുണ്ടാക്കുന്ന പൂർണവികാസം പ്രാപിച്ച കുമുലോ-നിംബസ് മേഘങ്ങളാണ് ടൊർണാഡോ

  • ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് ഡാമേജ് പാത്ത്

  • കടലിനുമുകളിൽ ഉണ്ടാകുന്ന ടൊർണാഡോകൾ water sprouts


Related Questions:

'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ്‌ ?
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?
ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?
മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് :