Challenger App

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .

Aആകെ ഇലക്ട്രോണുകളുടെ എണ്ണം ആണ്

Bബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Cബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം + 10

Dആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ്

Answer:

D. ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ്

Read Explanation:

പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുന്ന വിധം:

  • 1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളിൽ, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.

  • 13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നു.

Note:

  • പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ്, സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷമാണ്, പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതിനാലാണ്, ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നത്.

മൂലകങ്ങളുടെ പീരിയഡ് നമ്പർ കണ്ടുപിടിക്കുന്ന വിധം

  • മൂലകങ്ങളിൽ അവയുടെ ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ.


Related Questions:

പീരിയോഡിക് ടേബിളിൽ വെള്ളിയുടെ പ്രതീകം എന്താണ് ?
ആവർത്തന പട്ടികയിലെ 101 -ാമത്തെ മൂലകം ഏത് ?
ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?

പ്രാതിനിധ്യ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുമുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ ഇതിൽ ഉൾപ്പെടുന്നു
  2. ബാഹ്യതമഷെല്ലിൽ 1 മുതൽ 8 വരെ ഇലക്ട്രോണുകൾ അടങ്ങിയവയാണ് ഇവ
  3. F ബ്ലോക്ക് മൂലകങ്ങൾ ഇതിൽ ഉൾപ്പെടുന്നു
  4. സംക്രമണ മൂലകങ്ങൾ ഇതിനു ഉദാഹരണമാണ്
    സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?