Challenger App

No.1 PSC Learning App

1M+ Downloads
സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

B. ഡൊബെറൈനർ

Read Explanation:

ഡൊബെറൈനർ (Dobereiner):

  • ലവോസിയയ്ക്ക് ശേഷം വർഗീകരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചത് ഡൊബെറൈനർ (Dobereiner) ആണ്.
  • അദ്ദേഹം സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ നിർമ്മിച്ചു.
  • ഇവയെ ത്രികങ്ങൾ (Triads) എന്നുവിളിച്ചു
  • ത്രികങ്ങളിൽ ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് ധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക മാസ്
  • അറ്റോമിക മാസും മൂലകങ്ങളുടെ സ്വഭാവവും തമ്മിലുളള ബന്ധം കണ്ടെത്തുന്നതിന് ഇത് സഹായിച്ചു
  • എല്ലാ മൂലകങ്ങളെയും ഉൾപ്പെടുത്തി ത്രികങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ഒരു പരിമിതിയാണ്

Related Questions:

കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് കാർബൺ കുടുംബം എന്ന് വിളിക്കുന്നത് ?
6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് ആര്?