App Logo

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കവി ബസവണ്ണ സ്ഥാപിച്ച പ്രസ്ഥാനം

Aഭക്തി പ്രസ്ഥാനം

Bവീരശൈവ പ്രസ്ഥാനം

Cവിശിഷ്ടാദ്വൈത പ്രസ്ഥാനം

Dസൂര്യമണി പ്രസ്ഥാനം

Answer:

B. വീരശൈവ പ്രസ്ഥാനം

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവു കവിയുമായിരുന്നു ബസവണ്ണ. സമൂഹത്തിൽ നിലനിന്നിരുന്ന, സാമൂഹികവും മതപരവുമായ വിവേചനങ്ങളെ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അവയെ തുടച്ചുനീക്കുവാനും പ്രയത്നിച്ചു. സ്വാതന്ത്ര്യം, സമത്വം, സാമൂഹ്യനീതി എന്നിവയിലധിഷ്ഠിതമായ കാഴ്ചപ്പാടാണ് ബസവണ്ണ മുന്നോട്ടുവച്ചത്. അദ്ദേഹം സ്ഥാപിച്ച വീരശൈവ പ്രസ്ഥാനത്തിലൂടെയാണ് ഈ ആശയങ്ങൾ ഏകോപിപ്പിച്ചത്.


Related Questions:

ആഴ്വാർമാരുടെ രചനകൾ ------എന്നറിയപ്പെട്ടു
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന വിഷ്ണു ഭക്തകവികൾ